Pension Calculation (KSR Part III)
1. Qualifying Service (സേവന കാലം)
സേവനകാലം താഴെ കൊടുത്ത പ്രകാരം കണക്കാക്കേണ്ടതാണ്
- ആദ്യം പൂര്‍ത്തിയാക്കിയ കലണ്ടര്‍ വര്‍ഷം കണക്കാക്കണം.
- പിന്നീട് പൂര്‍ത്തിയാക്കിയ കലണ്ടര്‍ മാസം കണക്കാക്കുക
- തുടര്‍ന്ന് അവശേഷിക്കുന്ന ദിവസത്തോടൊപ്പം സര്‍വ്വീസ് കാലയളവിലെ അധിവര്‍ഷങ്ങളുടെ എണ്ണം കൂട്ടുക (ഒരു അധിവര്‍ഷത്തിന് ഒരു ദിവസം )
- അധിവര്‍ഷം ചേര്‍ത്ത് അവശേഷിക്കുന്ന ദിവസം 30 കവിഞ്ഞാല്‍ അത് ഒരു മാസമായി കണക്കാക്കണം.
- കൂട്ടിച്ചേര്‍ക്കേണ്ട സേവനകാലവും ഒഴിവാക്കേണ്ട സേവനകാല ദൈര്‍ഘ്യവും ഇതേ രീതിയില്‍ തന്നെ കണക്കാക്കണം
- ഒരു വര്‍ഷത്തില്‍ കുറവും ആറു മാസമോ അതില്‍ കൂടുതലോ ഉള്ളതുമായ സേവനകാലയളവ് ഒരു വര്‍ഷമായി റൌണ്ട് ചെയ്യണം. ആറു മാസത്തില്‍ കുറവുള്ളവ ഒഴിവാക്കണം. [Rule 57, KSR Part II, 5th Amendment 2020]
- മിനിമം പെന്‍ഷന്‍ ലഭിക്കുന്നതിനായി ഒമ്പത് വര്‍ഷവും ഒരു ദിവസവും ഉള്ള സര്‍വ്വീസ് 10 വര്‍ഷമായി റൌണ്ട് ചെയ്യാവുന്നതാണ്. പരമാവധി പെന്‍ഷന് 29 വര്‍ഷം ഒരു ദിവസം എന്നത് 30 വര്‍ഷമായി റൌണ്ട് ചെയ്യാവുന്നതാണ്. [Rule 57]
- ഡി.സി.ആര്‍.ജി കണക്കാക്കുന്നതിന് 32 വര്‍ഷം ഒരു ദിവസം എന്നത് 33 വര്‍ഷമായി റൌണ്ട് ചെയ്യാവുന്നതാണ്.
- ഡയസ് നോണ്‍ കാലയളവ് പെന്‍ഷനും ശരാശരി വേതനം കണക്കാക്കുന്നതിലും പരിഗണിക്കുന്നതാണ്.
2. Average Emoluments (ശരാശരി വേതനം)
- ശരാശരി വേതനം എന്നത് അവസാനത്തെ പത്തുമാസത്തെ അടിസ്ഥാന ശമ്പളം, സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്‍റ്, ഡിയര്‍നസ് പേ & പേഴ്സണല്‍ പേ എന്നിവയുടെ ശരാശരിയാണ്.
- റിട്ടയര്‍മെന്‍റിനു മുമ്പുള്ള 10 മാസത്തിനിടക്ക് ശൂന്യ വേതനാവധി വന്നാല്‍ അത്രയും കാലം ഒഴിച്ചുള്ള പത്ത് മാസത്തെ വേതനത്തിന്‍റെ ശരാശരി എടുക്കണം.
3. Pension (പെന്‍ഷന്‍)
- ശരാശരി വേതനത്തിന്‍റെ പകുതിയാണ് കൂടിയ പെന്‍ഷന്‍. പരമാവധി പെന്‍ഷന് 30 വര്‍ഷം സേവനം ആവശ്യമാണ്.
- മിനിമം പെന്‍ഷന് 10 വര്‍ഷം സേവനം ആവശ്യമാണ്. നിലവില്‍ മിനിമം പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ 11500/- ഉം പരമാവധി പെന്‍ഷന്‍ 83400/- മാണ്.
|
Pension = (AE * QS)/2*30 Where AE = Average Emolument, QS = Qualifying Service |
4. Family Pension (കുടുംബ പെന്‍ഷന്‍)
-
പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരൻ അല്ലെങ്കിൽ വിരമിച്ച പെൻഷണർ മരണപ്പെട്ടാൽ, ചട്ടങ്ങൾ പ്രകാരം അർഹരായ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യമാണ് കുടുംബ പെൻഷൻ.
-
കുടുംബ പെൻഷന്റെ തുക, അർഹത, ലഭിക്കുന്ന കാലയളവ് എന്നിവ ജീവനക്കാരന്റെ സർവീസ്, ശമ്പളം, മരണസാഹചര്യം, ബാധകമായ പെൻഷൻ ചട്ടങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.
5. DCRG (ഡി.സി.ആര്‍.ജി)
-
വിരമിക്കുന്ന സമയത്ത് ജീവനക്കാർക്ക് ഒറ്റത്തവണയായി ലഭിക്കുന്ന പ്രധാന ആനുകൂല്യമാണ് Death-cum-Retirement Gratuity (DCRG).
-
പെൻഷൻ കണക്കാക്കുന്ന ശമ്പളവും Qualifying Service-ഉം അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി നിർണയിക്കുന്നത്.
-
അടിസ്ഥാന ഫോർമുല:
DCRG = Emoluments × Qualifying Service / 2
6. Pension Commutation (പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍)
-
വിരമിക്കുന്ന ജീവനക്കാർക്ക് അവരുടെ പെൻഷന്റെ ഒരു നിശ്ചിത ഭാഗം ഒറ്റത്തവണ തുകയായി മുൻകൂട്ടി വാങ്ങാനുള്ള സൗകര്യമാണ് Commutation of Pension.
-
നിലവിലുള്ള ചട്ടങ്ങൾ പ്രകാരം അനുവദനീയമായ പരമാവധി 40 ശതമാനം വരെ പെൻഷൻ കമ്മ്യൂട്ട് ചെയ്യാം.
-
കമ്മ്യൂട്ട് ചെയ്ത തുക ലഭിച്ചതിന് ശേഷം പ്രതിമാസ പെൻഷനിൽ അതിനനുസരിച്ചുള്ള കുറവ് വരും. ബാധകമായ ചട്ടപ്രകാരം 12 വർഷം പൂർത്തിയാകുമ്പോൾ കമ്മ്യൂട്ട് ചെയ്ത ഭാഗം പുനഃസ്ഥാപിക്കുന്ന വ്യവസ്ഥയുമുണ്ട്.
RELATED DOWNLOADS
















