Tax Consultant Unlimited
Watermark-Free Excel Utility for Preparation of Income Tax Statement and 10E & other reports
Pay Fixation Consultant
Excel Utility for Pay Fixation as per 11th Pay Revision
Help Desk Manager
Excel Utility for Complaint Redressal in Kerala Water Authority
KWA Cash Book
Excel Utility for the Preparation KWA Accounts CB28 & CB27
TA Bill Maker
Excel utility for the Preparation of Travelling Allowance Bill

General Provident Fund (Kerala) Rules 2011

  • ഫാമിലി ഉള്ള പക്ഷം നോമിനി സബ്സ്ക്രൈബറുടെ ഫാമിലി മെമ്പര്‍ ആയിരിക്കണം [Rule 5(2), GPF Rules 2011]
  • വിവാഹത്തിനു മുമ്പ് ഫയല്‍ ചെയ്ത നോമിനേഷന്‍ സബ്സ്ക്രൈബര്‍ വിവാഹിതനാകുന്നതോടെ അസാധുവാകുന്നതാണ്. [Rule 5(4), GPF Rules 2011]
  • സസ്പെന്‍ഷന്‍, വിരമിക്കലിനു മുമ്പുള്ള മുന്നു മാസം ഒഴികെ എല്ലാ മാസവും സബ്സ്ക്രിപ്ഷന്‍ തുക അടക്കേണ്ടതാണ്. [Rule 7(a), GPF Rules 2011]
  • അവധിയിലിരിക്കുമ്പോള്‍ അവധിവേതനത്തിന് അര്‍ഹതയില്ലാതിരിക്കുകയോ അര്‍ദ്ധ വേതനമോ അതില്‍ കുറവോ ലഭിക്കുന്ന അവസരത്തില്‍ ഓപ്ഷന്‍ നല്‍കി സബ്സ്ക്രിപ്ഷന്‍ ഒഴിവാക്കാം. [Rule 7(b), GPF Rules 2011]
  • വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് മുതല്‍ എപ്പോള്‍ വേണമെങ്കിലും സബ്സ്ക്രിപ്ഷന്‍ നിര്‍ത്താവുന്നതാണ്. [Rule 7(d), GPF Rules 2011]
  • അടിസ്ഥാന ശമ്പളത്തിന്‍റെ 6 ശതമാനത്തില്‍ കുറയാത്തതും അടിസ്ഥാന ശമ്പളത്തെ കവിയാത്ത തുമായ തുക പ്രതിമാസം നിക്ഷേപിക്കേണ്ടതാണ്. [Rule 9(b), GPF Rules 2011]
  • നിക്ഷേപത്തുക കണക്കാക്കേണ്ടത് മാര്‍ച്ച് 31 ലെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. അന്ന് സര്‍വ്വീസലില്ലാത്തവരുടേത് അവര്‍ ജോലിയില്‍ പ്രവേശിച്ച തിയ്യതിയിലെ ശമ്പളമാണ് അടിസ്ഥാനമാക്കേണ്ടത്. [Rule 9 (2) (a) & (b), GPF Rules 2011]
  • നിക്ഷേപത്തുക ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ കുറവ് വരുത്തുന്നതിനും രണ്ടു തവണ കൂട്ടുന്നതിനും അനുവാദമുണ്ട്. [Rule 9 (4) (a) & (b), GPF Rules 2011]
  • ഓരോ സബ്സ്ക്രൈബറും പ്രൊവിഡന്‍റ് ഫണ്ട് ക്രയവിക്രയങ്ങള്‍ രേഖപ്പെടുത്തുന്നതിന് പാസ്ബുക്ക് പരിപാലിക്കേണ്ടതും സ്വയം സൂക്ഷിക്കേണ്ടതുമാണ്. [Rule 9 (4) (a) & (b), GPF Rules 2011]
  •  നിക്ഷേപത്തിന് അടിസ്ഥാനമാക്കിയുള്ള പലിശ എല്ലാ സാമ്പത്തിക വര്‍ഷാവസാനത്തിലും സബ്സ്ക്രൈബറുടെ പ്രൊവിഡന്‍റ് ഫണ്ടില്‍ ക്രഡിറ്റ് ചെയ്യണം [Rule 13 (2) GPF Rules 2011]
  • സബ്സ്ക്രൈബറുടെ പ്രൊവിഡന്‍റ് ഫണ്ടില്‍ ക്രഡിറ്റ് ചെയ്യുന്ന പലിശ അടുത്ത രൂപയിലേക്ക് റൌണ്ട് ചെയ്യണം [Rule 13 (2) (d), GPF Rules 2011]
TEMPORARY ADVANCE (TA)
  • റൂള്‍ 15 ല്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്കായി തന്‍റെ ക്രഡിറ്റിലുള്ള തുകയുടെ 75% വരെ Temporary Advance അനുവദിക്കാവുന്നതാണ്.
  • ഒരു Temporary Advance എടുത്ത് 6 മാസം കഴിയാതെ അടുത്ത Temporary Advance നല്‍കാന്‍ പാടില്ല. [Rule 17 (1) (a), GPF Rules 2011]
  • സബ്സ്ക്രൈബര്‍ അപ്രകാരം ഓപ്റ്റ് ചെയ്താത്ത അവസരത്തില്‍ തിരിച്ചടവ് 12 മാസത്തില്‍ കുറയാന്‍ പാടില്ല. അവസാനത്തെ തവണയൊഴികെ പ്രതിമാസ തിരിച്ചടവ് തുക 10 ലേക്ക് റൌണ്ട് ചെയ്യണം.[Rule 19 (1), GPF Rules 2011]
  • പരമാവധി തിരിച്ചടവ് 36 മാസത്തില്‍ കവിയാന്‍ പാടില്ല. [Rule 19 (1), GPF Rules 2011]

TA = (3a-b)/4 Where a = Balance at credit, b = Outstanding balance of previous advance

NON REFUNDABLE ADVANCE (NRA)
  • റൂള്‍ 21 ല്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്കായി തന്‍റെ ക്രഡിറ്റിലുള്ള തുകയുടെ 75% വരെ NRA അനുവദിക്കാവുന്നതാണ്.
  • രണ്ട് NRA തമ്മില്‍ 3 മാസത്തെ ഇടവേള ഉണ്ടാവണം [Rule 20 (1), GPF Rules 2011]
  • ഒരേ ആവശ്യത്തിനുള്ള Temporary Advance ഉം NRA യും തമ്മില്‍ 4 മാസത്തെ ഇടവേള ഉണ്ടായിരിക്കണം [Rule 22 (2), GPF Rules 2011]
  • പത്തു വര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിക്കുകയോ വിരമിക്കല്‍ തിയ്യതിയുടെ പത്തു വര്‍ഷത്തിനുള്ളിലോ മാത്രമേ NRA അനുവദിക്കുകയുള്ളൂ. [Rule 20 (2) (a) & (b), GPF Rules 2011]
  • ഒരേ ആവശ്യത്തിനു വേണ്ടി ഒന്നിലധികം തവണ NRA അനുവദിക്കുന്നതല്ല. [Rule 22 (1), GPF Rules 2011]

NRA = (3a)/4 Where a = Balance at credit

  • ഒരേ ആവശ്യത്തിനുള്ള NRA യും TA യും തമ്മില്‍ നാലു മാസത്തെ ഇടവേള ഉണ്ടായിരിക്കണം. [Rule 22 (2), GPF Rules 2011]
  • TA കണ്‍വേര്‍ട്ട് ചെയ്ത് NRA ആക്കുന്നതിന് മിനിമം രണ്ടു തിരിച്ചടവെങ്കിലും പൂര്‍ത്തിയായിരിക്കണം. [Rule 26 (2), GPF Rules 2011]
 NRA CONVERSION
  • രണ്ട് തിരിച്ചവ് പൂര്‍ത്തീകരിക്കാതെ Temporary Advance NRA ആയി മാറ്റാന്‍ പാടില്ല   [Rule 26 (2), GPF Rules 2011]
  • TA കണ്‍വേര്‍ട്ട് ചെയ്ത് NRA ആക്കുന്നതിന് മിനിമം രണ്ടു തിരിച്ചടവെങ്കിലും പൂര്‍ത്തിയായിരിക്കണം. [Rule 26 (2), GPF Rules 2011]

NRA Conversion = 3(a+b)/4 Where a = Balance at credit, , b = Outstanding balance of  advance

 

RELATED DOWNLOADS